representational AI image

വീടുവിട്ട അഞ്ച് വയസ്സുകാരൻ ഓടിയത് മൂന്ന് കിലോമീറ്റർ; ഒടുവിൽ ദേശീയപാതയോരത്ത് കണ്ടെത്തി

ദേശം: ചെങ്ങമനാട് പഞ്ചായത്തിലെ പുറയാറിലെ വീട്ടിൽനിന്ന് ആരുമറിയാതെ അഞ്ച് വയസ്സുകാരൻ ഇറങ്ങിയോടിത് മൂന്ന് കിലോമീറ്റർ ദൂരം. പരിഭ്രാന്തരായ ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെ ദേശം മംഗലപ്പുഴ പാലത്തിന് സമീപത്ത് കുട്ടിയെ കണ്ടെത്തി.

ഞായറാഴ്ച വൈകീട്ട് നാലിനാണ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായത്. വീട്ടുകാർ പ്രദേശമാകെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നെടുമ്പാശ്ശേരി പൊലീസിൽ അറിയിച്ചു. പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ഊർജിതമാക്കി. പെരിയാറും റെയിൽവേ പാളവുമെല്ലാമുള്ള പ്രദേശമായതിനാൽ എല്ലാവരും ആശങ്കയിലായിരുന്നു.

അതിനിടെ മംഗലപ്പുഴ പാലത്തിനടുത്തെ ധാബാ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ കുട്ടിയെ കണ്ടു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. കുട്ടി തനിച്ച് ഓടിവരുന്നത് കണ്ട് സംശയം തോന്നിയതിനാലാണ് പിടിച്ചുനിർത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ദേശം- കാലടി റോഡിലൂടെ ഓടിയ കുട്ടി പിന്നീട് ദേശീയപാതയിലുടെ പോകുമ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് എത്തി കുട്ടിയിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രക്ഷിതാക്കൾക്ക് കൈമാറി.

Tags:    
News Summary - Five-year-old boy who left home ran three kilometers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.