പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range അബദ്ധത്തിൽ ആസിഡ് കുടിച്ചു; അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
പാലക്കാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ച അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്. വീട്ടിൽ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി കുടിച്ചത്.
കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിലുള്ള അരിമ്പാറയുടെ ചികിത്സക്കായി വീട്ടിൽ കൊണ്ടുവന്നു വെച്ചതായിരുന്നു ആസിഡ്. ഫൈസാൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.