പയ്യന്നൂർ (കണ്ണൂർ): പയ്യാമ്പലത്തുനിന്ന് തെരുവുനായുടെ കടിയേറ്റ അഞ്ചു വയസ്സുകാരൻ മരിച്ചു. തമിഴ്നാട് സേലം കുറിച്ചി സ്വദേശികളായ മണിമാരൻ-ജാതീയ ദമ്പതികളുടെ മകൻ ഹരിത്ത് ആണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ18നാണ് ഹരിത്തിനെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. 15 വർഷമായി കേബിൾ ഓപറേറ്ററായി ജോലി ചെയ്തുവരുന്ന മണിമാരനും ഭാര്യയും കണ്ണൂർ പയ്യാമ്പലത്ത് വാടക വീട്ടിൽ താമസിച്ചു വരുകയാണ്. ഇവരുടെ ഏകമകനാണ് ഹരിത്ത്.
മേയ് 31നാണ് പയ്യാമ്പലത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ഹരിത്തിന് തെരുവുനായുടെ കടിയേറ്റത്. വലതു കണ്ണിനും ഇടതുകാലിലുമാണ് കടിയേറ്റത്. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ച് ആന്റി റാബീസ് വാക്സിനും ഇമ്യൂണോ ഗ്ലോബുലിനും നൽകി. തുടർന്ന് രണ്ട് പ്രാവശ്യം വാക്സിനും നൽകിയിരുന്നു.
വാക്സിൻ നൽകിയിട്ടും പേവിഷ ബാധയേൽക്കുകയായിരുന്നു. മുഖത്തും തലയിലും കടിയേറ്റതാണ് വൈറസ് തലച്ചോറിൽ എത്തി ഗുരുതരമാവാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.