Posted On
date_range Updated On
date_range പഞ്ചവത്സര എൽഎൽ.ബി: ഓൺലൈൻ ഓപ്ഷൻ ക്ഷണിച്ചു
തിരുവനന്തപുരം: 2022-23ലെ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിൽ കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 19 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ 50 ശതമാനം സർക്കാർ സീറ്റിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.
വിദ്യാർഥികൾ www.cee.kerala.gov.in ലൂടെ നവംബർ മൂന്നിന് വൈകീട്ട് മൂന്നുവരെ ഒൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് നവംബർ അഞ്ചിനും അന്തിമ ഫലം ഏഴിനും പ്രസിദ്ധീകരിക്കും.
വിശദവിവരം പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.