Posted On
date_range Updated On
date_range കൊല്ലത്ത് നിന്ന് കടലിൽ പോയ മത്സ്യത്തൊഴിലാളികളെ കാണാതായി
കൊല്ലം: കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടും മത്സ്യത്തൊഴിലാളികളെയും കാണാതായി. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം.
നാല് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർക്കായി കോസ്റ്റൽ പൊലീസും തീരസംരക്ഷണ സേനയും തിരച്ചിൽ നടത്തുന്നു.
നീണ്ടകര സ്വദേശി മജീദിന്‍റെ ഉടമസ്ഥതയിലുള്ള 'സ്നേഹിതൻ' എന്ന ബോട്ടാണ് കാണായത്. ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇന്ന് രാവിലെ മടങ്ങിവരേണ്ടതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.