വൈപ്പിൻ: ലൈസൻസ് പുതുക്കാൻ താമസിച്ചതിന്റെ പേരിൽ വള്ളത്തിന് രണ്ടര ലക്ഷം രൂപ പിഴ ചുമത്തിയതിൽ വേറിട്ട പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ. വള്ളങ്ങൾ അഴിമുഖത്ത് നിരത്തിയിട്ടാണ് പ്രതിഷേധിച്ചത്.
ജപമാല നമ്പർ 1 എന്ന യന്ത്രവൽകൃത വള്ളത്തിനാണ് ഫിഷറീസ് വകുപ്പ് രണ്ടര ലക്ഷം പിഴ ചുമത്തിയത്. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ആറരയോടെ അഴിമുഖത്തെ വൈപ്പിൻ മേഖലയിലാണ് വള്ളങ്ങൾ നിരത്തി പ്രതിഷേധം നടത്തിയത്. സമരം ജലഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൈപ്പിൻ - ഫോർട്ടുകൊച്ചി ജങ്കാർ സർവീസ് മുടങ്ങി. അപ്രതീക്ഷിതമായ സമരത്തെ തുടർന്ന് ജങ്കാർ സർവിസ് തടസപ്പെട്ടത് യാത്രക്കാരെ വലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.