മാരാരിക്കുളം: ആലപ്പുഴയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. മാരാരിക്കുളം കടലിൽ ബുധനാഴ്ചപുലർച്ചെ നാലിനായിരുന്നു അപകടം. മത്സ്യബന്ധനത്തിന് പോയ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ള വാലയിൽ വള്ളമാണ് അപകടത്തിൽപെട്ടത്.
ശക്തമായ തിരയിൽ വള്ളം മുങ്ങുകയായിരുന്നു. വള്ളത്തിനും വലക്കും എൻജിനും സാരമായ കേടുപാടുകൾ പറ്റി. കാമറ, ബാറ്ററി, മറ്റ് ഉപകരണങ്ങൾ നഷ്ടപ്പെട്ടു. പരിക്കേറ്റ ജോയി വാലയിൽ, ജോസഫ് വാലയിൽ, ജാക്സൺ അരശ്ശർകടവിൽ, ജേക്കബ് വാലയിൽ, ടെൻസൺ ചിറയിൽ, ലോറൻസ് കളത്തിൽ, പൊന്നപ്പൻ താന്നിക്കൽ എന്നിവർ ചെട്ടികാട് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.