noushad
Posted On
date_range Updated On
date_range മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട തൊഴിലാളി മരിച്ചു
വടകര: മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പെട്ട് തൊഴിലാളി മരിച്ചു. വടകര പുറങ്കര മനയിലകത്ത് മുട്ടുങ്ങ വളപ്പില്‍ അടിക്കേരി ഉസ്മാന്‍റെ മകന്‍ അവറാങ്കത്ത് നൗഷാദ്(50) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ആറോടെ മത്സ്യബന്ധനത്തിന് പോയ കെ.സി.എം ഫൈബർ വള്ളത്തിൽ വെച്ചാണ് അപകടമുണ്ടായത്.
ഉടന്‍, കൂടയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വടകര ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വലയെറിയുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. മാതാവ്: അവറാങ്കത്ത് മറിയോമ്മ. ഭാര്യ:സുഹറ. മക്കള്‍: നിഷാദ്, ശര്‍ബിന, റുഫ്സിന. മരുമക്കള്‍: ഷംഹാന്‍, അബ്ദുള്‍ മനാഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.