Posted On
date_range Updated On
date_range ഫ്രിഡ്ജ് വൃത്തിയാക്കവെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു
കോഴിക്കോട്: വീട്ടിലെ ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി ജനത ഹൗസിൽ അൻവർ സാദത്ത് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
ഫ്രിഡ്ജിലേക്കുള്ള കറന്റ് ഓൺ ചെയ്തുവെച്ച് വൃത്തിയാക്കുമ്പോഴാണ് ഷോക്കേറ്റത്. ബോധരഹിതനായ അൻവറിനെ സമീപവാസികൾ ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്ങൾസ് റോഡിലെ മത്സ്യത്തൊഴിലാളിയാണ്.
ജനത ഹൗസിൽ കുട്ടിഹസന്റെയും കെ.പി. നഫീസയുടെയും മകനാണ് അൻവർ. ഭാര്യ: നിസിരി. സഹോദരങ്ങൾ: അബ്ദുൽ നജീബ്, അവറാൻ, ബഷീർ, ഗഫൂർ, റഷീദ്, ഷാജഹാൻ, റംലത്ത്, തസ് ലീന, സുബൈദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.