മൽസ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണു മരിച്ചു

കണ്ണൂർ: മൽസ്യബന്ധനത്തിനിടയിൽ മൽസ്യതൊഴിലാളി കടലിൽ വീണ് മരിച്ചു. തലശേരി തലായിലെ ഉളിപ്പാറ വീട്ടിൽ യു. അഭിലാഷ് (42) ആണ് ഇന്ന് രാവിലെ ഫൈബർ ബോട്ടിൽ നിന്നും വീണ് മരണപ്പെട്ടത് . രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. രാജൻ എന്നാളുടെ തോണിയിൽൽ ആറ് പേർ ഒന്നിച്ച് മൽസ്യബന്ധനത്തിന് പോയതായിരുന്നു.

ഗംഗാധരൻ പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ സരിത. രണ്ട് മക്കളുണ്ട്​. തലശേരി തീരദേശ സി.ഐ.കുട്ടിക്കൃഷ്ണൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി .

Tags:    
News Summary - Fisherman death in kannur-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.