കണ്ണൂർ സിറ്റി: ആയിക്കര മാപ്പിളബേ ഹാർബറിൽ ഹൈമാസ്റ്റ് ലൈറ്റിെൻറ ബാറ്ററി ഇളകി തലയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. തയ്യിൽ എൻ.എൻ.എസ് ഓഡിറ്റോറിയത്തിന് സമീപം കാർത്തിക നിവാസിൽ പവിത്രൻ (57) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ഒാഖി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് പവിത്രനുൾെപ്പടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല.
വള്ളത്തിെൻറയും വലയുടെയും കേടുപാടുകൾ തീർക്കുന്നതിന് രാവിലെ ഹാർബറിലെത്തിയതായിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. 30 മീറ്ററോളം ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റിെൻറ മുകളിൽ ഘടിപ്പിച്ചിരുന്ന ബാറ്ററികളിലൊന്നാണ് പവിത്രെൻറ തലയിൽ വീണത്. ഇതിന് അഞ്ചുകിലോയോളം ഭാരമുണ്ടാകും. പവിത്രനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതിനിടെ ലൈറ്റുകൾ അഴിച്ചുമാറ്റാൻ അഗ്നിശമനസേന എത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾ സംഘടിച്ച് തടഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ എത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ഇതോടെ ഫിഷറീസ് അസി. ഡയറക്ടർ എ.ഡി. അജിത, മേയർ ഇ.പി. ലത എന്നിവർ സ്ഥലത്തെത്തി. പരാതികൾക്ക് പരിഹാരമുണ്ടാകുമെന്ന് ഉറപ്പുനൽകിയതോടെയാണ് തൊഴിലാളികൾ പിരിഞ്ഞുപോയത്. സുജയാണ് പവിത്രെൻറ ഭാര്യ: മക്കൾ: രാജശ്രീ, നിഷാന്ത്, ശ്രീനിശ. മരുമക്കൾ: നിജിൽ, റോഷ്ന, സനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.