തൃശൂർ: കസ്തൂർബ ഗാന്ധി സ്മാരക ട്രസ്റ്റിെൻറ കേരള ആസ്ഥാനമായ തൃശൂർ നെടുപുഴയില െ കസ്തൂർബ ഗ്രാമത്തിൽ 1951ൽ സ്ഥാപിച്ച വനിത വായനശാലക്ക് അറുപത്. കേരളത്തിലെ ആദ്യ വന ിത വായനശാലയാണിത്. ഗാന്ധിജി രൂപവത്കരിച്ച ഇൗ ട്രസ്റ്റിെൻറ കീഴിൽ രാജ്യത്തിെൻറ വി വിധ ഭാഗങ്ങളിൽ കസ്തൂർബ ഗ്രാം പ്രവർത്തിക്കുന്നു. തൃശൂർ ആസ്ഥാനത്തിന് കീഴിൽ കണ്ണൂ ർ പയ്യന്നൂർ മുതൽ തിരുവനന്തപുരം ബാലരാമപുരം വരെ 57 കേന്ദ്രങ്ങളുണ്ട്. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം. അതിെൻറ ഭാഗമായാണ് സ്ത്രീകൾക്ക് വായനശാലയും ഗ്രന്ഥശാലയും തുടങ്ങിയത്.
1957ൽ കേരള ഗ്രന്ഥശാല സംഘത്തിെൻറ (ഇപ്പോൾ ൈലബ്രറി കൗൺസിൽ) ഗ്രാേൻറാടെ നെടുപുഴയിലെ ഗ്രന്ഥശാല പ്രവർത്തിച്ചു തുടങ്ങി. ആദ്യകാലത്ത് കസ്തൂർബ ഗ്രാമിെൻറ ഗ്രാമസേവികമാർ വീടുവീടാന്തരം കയറിയിറങ്ങിയാണ് പുസ്തങ്ങൾ വിതരണം ചെയ്തിരുന്നതെന്ന് കസ്തൂർബ ഗ്രാമിെൻറ ചുമതല വഹിക്കുന്ന ‘പ്രതിനിധി’ ശാരദ വ്യക്തമാക്കി. പിന്നീട് ചെറിയ ഒരു മുറിയിലേക്ക് വായനശാലയുടെ പ്രവർത്തനം മാറ്റി.
30 സെൻറ് സ്ഥലത്ത് നിലകൊള്ളുന്ന വായനശാല നിയന്ത്രിക്കുന്നത് വനിതകൾ തന്നെ. അമ്പതോളം സ്ത്രീകൾ അംഗങ്ങളാണ്. ലൈബ്രേറിയനും വനിത. രാവിലെ ഒമ്പത് മുതൽ നാല് വരെ പ്രവർത്തിക്കുന്നു. റീഡിങ്ങ് റൂമിൽ വിവിധ പത്രങ്ങളും മറ്റു ആനുകാലികങ്ങളുമുണ്ടെങ്കിലും വായനക്കാരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. 50 അംഗങ്ങൾ സ്ഥിരം വായനക്കാരാണ്. വൃദ്ധസദനത്തിലെ അന്തേവാസികളിൽ ആറ് പേരും വായനശാല അംഗങ്ങളാണ്. പരിസരത്തെ നിരവധി കുട്ടികൾ വായനശാലയുടെ ഗുണഭോക്താക്കളാണ്.
ലക്ഷ്യം സ്ത്രീകളും പെൺകുട്ടികളുമായതിനാൽ 10 വയസ്സുവരെ ആൺകുട്ടികൾക്ക് വായനശാലയുടെ ഗുണഭോക്താവാകാം. നിരവധി സ്കൂൾ, കോളജ് വിദ്യാർഥികൾ വായനശാല ഉപയോഗപ്പെടുത്തുന്നുണ്ട്. പഠനത്തിനുള്ള റഫറൻസിനാണ് പ്രധാനമായും. റഫറൻസ് ഗ്രന്ഥ ശേഖരം സമ്പന്നമാണ്. 1691 റഫറൻസ് ഗ്രന്ഥങ്ങൾ. മറ്റു പുസ്തകങ്ങൾ മുപ്പതിനായിരത്തോളം വരും. വായനശാലക്കടുത്താണ് ജില്ലയിലെ ഏക വനിത പോളിടെക്നിക്ക്.
ലൈബ്രറി കൗൺസിലിൽ അഫിലിയേഷനുള്ള ‘ബി’ക്ലാസ് ഗ്രന്ഥശാലയാണിത്. കൗൺസിലിെൻറ വാർഷിക ഗ്രാൻറും ലഭിക്കുന്നു. നെടുപുഴയിൽ നാല് ഏക്കറിൽ സ്കൂൾ, വൃദ്ധസദനം എന്നിവ അടക്കം വിവിധ സ്ഥാപനങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.