കണ്ണൂരിൽ പ്രവാസികളുമായി ആദ്യ വിമാനമെത്തി; 78 പേർ വീടുകളിലേക്ക്​

കണ്ണൂർ: മഴക്കാറുള്ള മാനത്തുനിന്ന്​​ വട്ടമിട്ടു പറന്നിറങ്ങിയ വിമാനത്തിലെത്തിയവർക്ക്​ നാടണഞ്ഞ സ​ന്തോഷമായിരുന്നു​. മഹാമാരിയുടെ വ്യാധിയിൽ സുരക്ഷിതമായ സ്വന്തം നാട്ടിൽ തിരിച്ചെത്തിയതി​​െൻറ ആഹ്ലാദത്തോടെയാണ്​ അവർ കണ്ണൂരി​​െൻറ മണ്ണിൽ പറന്നിറങ്ങിയത്​. ചൊവ്വാഴ്​ച രാത്രിയാണ്​ പ്രവാസികളുമായള്ള ആദ്യ വിമാനം കണ്ണൂരി​ലെത്തിയത്​. ദുബൈയിൽനിന്ന്​ കണ്ണൂരിലെത്തിയ യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍കോട്-48, കോഴിക്കോട്-12, മലപ്പുറം-എട്ട്, തൃശൂര്‍-ഒന്ന്​, വയനാട്-ഒന്ന്​ എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാര്‍. 

മാഹി സ്വദേശികളായ മൂന്നുപേരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ 104 പേരെ കൊറോണ കെയര്‍ സ​െൻററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചു. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 78 പേരെ വീടുകളിലേക്ക് ക്വാറൻറീനില്‍ വിട്ടു. സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീ പെയ്ഡ് ടാക്‌സികളിലുമായാണ് വീടുകളിലേക്ക് വിട്ടത്. 

ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെയാണ് വീടുകളിലേക്ക് വിട്ടത്. നാലു ബസുകളിൽ കണ്ണൂർ സ്വദേശികളെയും രണ്ട് ബസുകളിൽ കാസർക്കോട്ടുകാരെയും ഒരു ബസിൽ കോഴിക്കോട്, മാഹി സ്വദേശികളെയുമാണ് യാത്രയാക്കിയത്. വൃക്കരോഗിയായ മലപ്പുറം സ്വദേശിയെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.

വീടുകളിലേക്ക് ക്വാറൻറീനിൽ പോകുന്ന പ്രത്യേക വിഭാഗത്തിലുള്ള 78 പേരില്‍ കണ്ണൂര്‍ ജില്ലക്കാരായ 47ഉം കാസര്‍കോടുനിന്നുള്ള 20ഉം പേരാണുള്ളത്‌. കോഴിക്കോട്-നാല്​, മലപ്പുറം-ആറ്​, വയനാട്-ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലുള്ളവര്‍. ജില്ല കലക്ടർ ടി.വി. സുഭാഷ് വിമാനത്താവളത്തിലെ സജ്ജീകരണങ്ങൾ നേരിട്ടെത്തി വിലയിരുത്തി. സബ് കലക്ടർമാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലാക്യ, അസി. കലക്ടർ ഡോ. ഹാരിസ് റഷീദ് തുടങ്ങിയവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു.

കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബന്ധുക്കൾക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അതുകാരണം യാത്രക്കാരെ വരവേൽക്കാൻ അധികൃതരും ആരോഗ്യ പ്രവർത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. ഗർഭിണികളെ കൊണ്ടുപോകാനുള്ള വാഹനങ്ങളെ മാത്രമാണ്​ വിമാനത്താവള പരിസ​രത്തേക്ക്​ കടത്തിവിട്ടത്​.  

കേന്ദ്ര സർക്കാറി​​െൻറ പ്രവാസികളുടെ മടക്കയാത്രയിൽ വിമാന സർവീസി​​െൻറ ആദ്യ ഷെഡ്യൂളിൽ കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളം ആദ്യം ഉൾപ്പെട്ടിരുന്നില്ല. ഇതിൽ കനത്ത പ്രതിഷേധം ആദ്യഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. വിവിധ സംഘടനകളും പ്രവാസികളും കണ്ണൂർ വിമാനത്താവ​ളത്തെ തഴഞ്ഞതിൽ ശക്​തമായി പ്രതിഷേധിച്ചിരുന്നു. 

തുടർന്ന്​ മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തെ തുടർന്നാണ്​ കേന്ദ്രം കണ്ണൂർ വിമാനത്താവളത്തെ കൂടി ഉൾപ്പെടുത്തിയത്​. നോർക വഴി 69000 പേരായിരുന്നു കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്​. എന്നാൽ, ആദ്യ ഷെഡ്യൂളിൽ തന്നെ കണ്ണൂരിനെ ഒഴിവാക്കയതിൽ പ്രവാസികളിലടക്കം നിരാശയും പ്രതിഷേധവും ഉളവാക്കി. 

കണ്ണൂർ ജില്ലക്ക്​ പുറമെ കാസർകോട്​, കോഴിക്കോട്​, വയനാട്​, മാഹി എന്നിവിടങ്ങളിലെ യാത്രക്കാരും കണ്ണൂർ വഴിയെത്താനായിരുന്നു ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്​. കൂടാതെ ജില്ലയിലെ അഞ്ചരക്കണ്ടി കോവിഡ്​ സ​െൻറർ വിമാനത്താവളത്തിനടുത്താണ്​. 

രോഗ ലക്ഷണമുള്ളവരെ ഇവിടെയുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക്​  മാറ്റാനും സൗകര്യപ്രദമാണ്​. വിദേശത്ത്​ നിന്നും വരുന്നവർക്ക്​ നിരീക്ഷണത്തിൽ കഴിയാൻ വിവിധ ഹോട്ടലുകൾ ജില്ല കലക്​ടറുടെ നേതൃത്വത്തിൽ ഏറ്റെടുത്തിരുന്നു. 500ഒാളം ബാത്ത്​ അറ്റാച്ച്​ഡ്​ മുറികളാണ്​ ഇത്തരത്തിൽ ആദ്യഘട്ടത്തിൽ ഒരുക്കിയത്​.

Tags:    
News Summary - first flight from kannur expatriate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.