ജയകുമാർ
കുമളി: മോഷ്ടിക്കാൻ കയറുന്ന സ്ഥലത്ത് ഭക്ഷണം പാകം ചെയ്തു കഴിച്ച ശേഷം മോഷണം പതിവാക്കിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ആനവിലാസം കല്ലേപ്പുര മേലേടത്ത വീട്ടിൽ ജയകുമാറാണ്(42) പിടിയിലായത്. തോട്ടം മേഖല കേന്ദ്രീകരിച്ചായിരുന്നു മോഷണം നടത്തി വന്നിരുന്നത്. കഴിഞ്ഞ മാസം 22, 24 തീയതികളിൽ ആനവിലാസത്തിന് സമീപം എസ്റ്റേറ്റുകളിൽ മോഷണം നടന്നിരുന്നു.
22 ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് എയർ ഗൺ, സ്ലീപ്പിങ് ബാഗ് എന്നിവയും 2500 രൂപയും മോഷ്ടിച്ചു. ഇതിന് പിന്നാലെയാണ് ഈ ഭാഗത്തുള്ള കണ്ണമല എസ്റ്റേറ്റിലെ ലയങ്ങൾ കുത്തിതുറന്ന് പണവും സ്വർണവും മോഷ്ടിച്ചത്. ലയങ്ങളിൽ നിന്ന് രണ്ട് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 23,000 രൂപയും കവർന്നു.
ജയകുമാർ മുമ്പും സമാന രീതിയിൽ കവർച്ച നടത്തിയതിനു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണി, എസ്.ഐ ലിജോ പി. മണി, എ.എസ്.ഐ. സുബൈർ, ഷിജു മോൻ, ആർ.സാദിഖ്, സലീൽ, രവി, പി.എച്ച് അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ തമിഴ്നാട്ടിലെ കമ്പത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.