കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ ക്ഷേത്രോത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ വീണ അമിട്ട് പൊട്ടി പന്ത്രണ്ടുവയസുള്ള കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. നീർക്കടവ് മുച്ചിരിയൻ കാവിൽ വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് അപകമുണ്ടായത്. തെയ്യം കാണാൻ നിന്നിരുന്ന ആൾക്കൂട്ടത്തിനിടയിലേക്കാണ് അമിട്ട് വീണത്.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബപ്പിരിയൻ തെയ്യം കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനിടെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.