പാലാരിവട്ടത്ത് ഭക്ഷണശാലയിൽ തീപിടിത്തം

കൊച്ചി: പാലാരിവട്ടത്ത് ഭക്ഷണശാലയിൽ വന്‍ തീപിടിത്തം. ഭക്ഷണശാല പൂർണമായും കത്തിനശിച്ചു. ജീവനക്കാര​​​െൻറ കൈയിൽ പൊള്ളലേറ്റതൊഴിച്ചാൽ ആളപായമില്ല. സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക്​ തീ പടർന്നെങ്കിലും അഗ്​നിശമന സേന സ്ഥിതി നിയന്ത്രണവിധേയമാക്കി.

തിങ്കളാഴ്​ച വൈകീട്ട്​ നാലേകാലോടെയാണ്​ സംഭവം​. പാലാരിവട്ടം പെട്രോള്‍ പമ്പിന് സമീപത്തെ കുന്നത്ത് ബില്‍ഡിങ്​സി​​​െൻറ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ആര്യ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. കാലിയായ ഗ്യാസ് സിലിണ്ടര്‍ മാറ്റി പിടിപ്പിക്കുന്നതിനിടയില്‍ വാതകം ചോരുകയും അടുപ്പില്‍ നിന്ന് തീ ആളി പടരുകയുമായിരുന്നു.

ജോലിക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും അതിവേഗം പുറത്തേക്ക് കടന്നതിന് പിന്നാലെ ഹോട്ടലിനുള്ളിലേക്ക് തീ വ്യാപിച്ചു. ഹോട്ടൽ ഉൾപ്പെടെ നാല് കടകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. സമീപത്തെ കടയില്‍ ഉപയോഗിച്ചിരുന്ന ജനറേറ്ററിലേക്ക് തീ പടര്‍ന്ന് പിടിച്ചതോടെ താഴത്തെ നിലയിലെ മറ്റ് കടകളിലേക്കും വ്യാപിച്ചു. പാചകാവശ്യങ്ങള്‍ക്കായി ആറ് ഗ്യാസ് സിലിണ്ടറുകള്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ മൂന്ന് സിലിണ്ടറുകളില്‍നിന്ന് ഗ്യാസ് ചോര്‍ന്നതും അപകടത്തി​​​െൻറ വ്യാപ്തി വർധിപ്പിച്ചു. 

ശക്തമായ തീപിടിത്തത്തിനിടയിലും ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാതിരുന്നത് വന്‍അപകടമാെണാഴിവാക്കിയത്. ഗാന്ധിനഗര്‍ ഫയര്‍ സ്​റ്റേഷനില്‍നിന്ന് സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ്. ഉണ്ണികൃഷ്്ണ​​​െൻറ നേതൃത്വത്തില്‍ രണ്ട് അഗ്​നിശമനസേന യൂനിറ്റ് ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്. അപകടത്തില്‍ മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്​ടമാണ് കണക്കാക്കുന്നതെന്ന്​ എസ്. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Tags:    
News Summary - fire at palarivattom-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.