കുന്നംകുളത്ത് വസ്ത്രനിർമാണ സ്ഥാപനത്തിൽ തീപിടിത്തം

കുന്നംകുളം: വസ്ത്ര നിർമാണ സ്ഥാപനത്തിൽ തീപിടുത്തം. ചിറളയം വൈ.എം.സി.എ റോഡിലെ എമറേറ്റ്സ് ടവറിലെ റോയൽ ഗാർമെൻ്റ്സിലാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ തീപിടുത്തം ഉണ്ടായത്. സ്ഥാപനത്തിൻ്റെ മൂന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ഓഫിസിലാണ് ആദ്യം തീ കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നു. ഓഫിസും അവിടെ സൂക്ഷിച്ചിരുന്ന തുണിയും മറ്റു സാധന സാമഗ്രികളും അഗ്നിക്കിരയായി.

മൂന്നു നിലകളിലായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. താഴെയുള്ള നിലകളിലേക്ക് തീ പടരാതിരിക്കാൻ കുന്നംകുളം ഫയർഫോഴ്സ്സ്സ്സ് ഉദ്യോഗസ്ഥർ മുൻകരുതൽ സ്വീകരിച്ചു. സംഭവസമയത്ത് നിർമാണ കേന്ദ്രത്തിലെ രണ്ട് ജീവനക്കാർ ഉണ്ടായിരുന്നു. 

ടീ ഷർട്ട് നിർമാണശാലയായിരുന്നു. രണ്ട് ലക്ഷത്തിലധികം രൂപ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. അസി. സ്റ്റേഷൻ ഓഫിസർ ജയകുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റാണ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.