കോഴിക്കോട് എലത്തൂരിൽ തീപിടുത്തം; കാർ കത്തിനശിച്ചു -വിഡിയോ

കോഴിക്കോട്: എലത്തൂർ റെയിൽവേ സ്‌റ്റേഷന് സമീപം തീപിടുത്തം. ചപ്പുചവറുകളിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. പിന്നാലെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു.

ഒരു കാർ പൂർണമായും കത്തിനശിച്ചു. പ്രദേശത്ത് നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതിലേക്കെല്ലാം തീ പടരുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അഗ്നിശമന സേന യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Tags:    
News Summary - Fire in Elathur; The car caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.