Posted On
date_range Updated On
date_range ചെർപ്പുളശ്ശേരിയിൽ മരമില്ലിൽ വൻ തീപിടിത്തം
പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ വൻ തീപിടിത്തം. കൊച്ചിൻ ഓഡിറ്റോറിയത്തിന് സമീപത്തെ മരമില്ലിൽ പുലർച്ചെ 2.30നാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സമീപപ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ താൽക്കാലികമായി മാറ്റി. മരമില്ലായതുകൊണ്ട് തീ ആളിപ്പടരാന്‍ സാധ്യത മുന്നില്‍ കണ്ടാണ് ആളുകളെ മാറ്റിയത്.
നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.