കണ്ണൂർ കോർപറേഷന്‍റെ ട്രഞ്ചിങ് ഗ്രൗണ്ടിൽ തീപിടിത്തം

കണ്ണൂർ: കോർപറേഷന്റെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ചെ 4.30നാണ് തീപിടിച്ചത്. പുലർച്ചെ തന്നെ കണ്ണൂരിൽനിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഇപ്പോഴും പുക ഉയരുന്നുണ്ട്. ഇത് കണക്കിലെടുത്ത് മൂന്ന് യൂനിറ്റ് ഫയർ ഫോഴ്സ് ട്രഞ്ചിങ് ഗ്രൗണ്ടിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. നേരത്തെയും ഇവിടെ തീ പടർന്നിരുന്നെന്നും ഇത്ര ശക്തമായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - Fire broke out at Kannur Corporation's trenching ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.