ആലപ്പുഴ: കായംകുളം കറ്റാനത്ത് തീപിടിത്തം. വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് രാത്രി 8.30നാണ് സംഭവം. കറ്റാനം ജങ്ഷന് സമീപം കെ.പി. റോഡില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ സമുച്ചയത്തിലാണ് തീപടര്‍ന്നത്. തീപിടിത്തം എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കെട്ടിടത്തിനുള്ളില്‍ ആളുകളുള്ളതായി സംശയമുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളിലേക്ക് കയറാന്‍ കഴിഞ്ഞിട്ടില്ല. സമീപത്തെ കടകളിലേക്കും തീപടരുകയാണ്. രണ്ട് നില കെട്ടിടത്തിലാണ് തീപടര്‍ന്നത്. മുകളില്‍ ജിമ്മും താഴെ വസ്ത്രവ്യാപാര സ്ഥാപനവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ജിംനേഷ്യത്തിലും താഴത്തെ സ്ഥാപനത്തിലുമൊക്കെ ആളുകള്‍ ഉണ്ടായിരുന്നു. തീയണക്കുന്നതിന് സമീപത്തെ ജില്ലകളില്‍ നിന്നും അഗ്നിരക്ഷ സേന യൂണിറ്റുകൾ എത്തുന്നുണ്ട്. കായംകുളം, മാവേലിക്കര, അടൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.