കോട്ടക്കൽ (മലപ്പുറം): നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അഗ്‌നിക്കിരയായത്.
തീയും പുകയും ഉയർന്നതോടെ സ്ഥാപനത്തിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് സംഭവം അറിയുന്നത്. മുകൾനിലയിൽ നിന്ന് താഴേക്ക് ചാടിയ ജീവനക്കാരൻ നൽകിയ വിവരമനുസരിച്ചാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്.
അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇവരെ താഴേയിറക്കുകയായിരുന്നു. മലപ്പുറം, പെരിന്തൽമണ്ണ, താനൂർ, തിരൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേന യൂനിറ്റ് തീ നിയന്ത്രണവിധേയമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.