കോഴിക്കോട്: നഗര മധ്യത്തിലുള്ള ബേബി മെമോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. ഒമ്പതാം നിലയിലുള്ള സി ബ്ലോക്കിലാണ് രാവിലെ 9.30ഓടെ തീ പടർന്നത്.
ആളപായമില്ല. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപടർന്നത്. അഗ്നിശമന സേനയെത്തി തീ പൂർണമായും അണച്ചു. എല്ലാവരും സുരക്ഷിതരാണ്. കെട്ടിടത്തിന്‍റെ മുകൾ നിലയിൽനിന്ന് കനത്ത പുക ഉയർന്നിരുന്നു. എ.സി പ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് തീ പടർന്നത്. അഞ്ച് അഗ്നിശമന സേന യൂനിറ്റുകളെത്തിയാണ് തീ അണച്ചത്.
തീ നിയന്ത്രണ വിധേയമാക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. താഴത്തെ നിലയിലുള്ള രോഗികളെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല. കഴിഞ്ഞ മെയിൽ കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡ് (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) കെട്ടിടത്തിലും തീപടർന്നിരുന്നു.
ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നാണ് ബേബി മെമോറിയൽ. ആശുപത്രിയിലെ തീ അണക്കാനുള്ള സംവിധാനങ്ങളും അഗ്നിശമന സേനയും പൊലീസും കൃത്യമായി ഇടപെട്ടാണ് തീ അതിവേഗം നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.