Posted On
date_range Updated On
date_range പരുമലയിൽ വസ്ത്രശാലയിൽ വൻതീപിടിത്തം VIDEO
തിരുവല്ല: പരുമലയിൽ വസ്ത്ര വ്യാപാരശാലയിൽ വൻ അഗ്നിബാധ. പരുമലക്കടവിന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്ക്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം.
ഇന്ന് പുലർച്ചെ ആറോടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നും തീ ഉയരുന്നത് കണ്ട സമീപവാസികൾ അഗ്നി ശമന സേനയെ വിവരമറിയിക്കുകയായിരുന്നു.
തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള ആറ് യൂനിറ്റ് അഗ്നി ശമന സേനയെത്തി ഏഴരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.