Posted On
date_range Updated On
date_range അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ വിദേശവനിത കൈവരിയില്‍ തൂങ്ങി മരിച്ച നിലയില്‍
കരുനാഗപ്പള്ളി : വള്ളിക്കാവ്, അമൃതാനന്ദമയി മഠത്തില്‍ വിദേശിയായ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഫിന്‍ലാന്‍ഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോ (52) നെയാണ് അമൃതപുരി ആശ്രമത്തിന്‍റെ ഭാഗമായ അമൃത സിന്ധു എന്ന കെട്ടിടത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ സ്റ്റെയര്‍കെയ്‌സിന്‍റെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.
ഇവര്‍ മാനസിക പ്രശനങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിച്ചിരുന്നതായി പപൊലീസ് പറഞ്ഞു. 2019 ഡിസംബര്‍ മുതല്‍ ഇവര്‍ സ്ഥിരമായി മഠത്തിലെ സന്ദര്‍ശകയായിരുന്നുവെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചതായും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. പോസ്റ്റുമാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ക്കു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.