Posted On
date_range Updated On
date_range ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: കാത്തലിക് ഫോറം നേതാവ് ബിനു പി. ചാക്കോ അറസ്റ്റിൽ
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കാത്തലിക് ഫോറം നേതാവ് ബിനു പി. ചാക്കോ അറസ്റ്റിൽ. സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപം ബിനു പി. ചാക്കോ തട്ടിയെന്നാണ് കേസ്.
ഇടുക്കി സ്വദേശി നൽകിയ പരാതിയിൽ വെള്ളിയാഴ്ച രാത്രിയാണ് പാലാരിവട്ടം പൊലീസ് ബിനു പി. ചാക്കോയെ അറസ്റ്റ് ചെയ്തത്. സമാനരീതിയിൽ നിരവധി കേസുകൾ ബിനുവിനെതിരെ ഉണ്ടെന്ന് പലാരിവട്ടം പൊലീസ് അറിയിച്ചു.
കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയയെന്ന ആലപ്പുഴ സ്വദേശി നൗഷാദിന്‍റെ പരാതിയില്‍ ബിനു പി. ചാക്കോയെ നേരത്തെ അറസ്റ്റിലായിരുന്നു. ഫെഡറല്‍ ബാങ്ക്, കാത്തലിക് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെന്ന പരാതിയിലും കുറുവിലങ്ങാട് പൊലീസ് ബിനുവിനെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.