സാമ്പത്തിക ക്രമക്കേട്: സെക്രട്ടറി അടക്കം രണ്ട് ബാങ്ക് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

മൂവാറ്റുപുഴ: പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ രണ്ടുകോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ സെക്രട്ടറിയടക്കം രണ്ടുപേരെ പുതിയ ഭരണസമിതി സസ്‌പെൻഡ് ചെയ്തു. വിജിലന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടിയെന്ന് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി പറഞ്ഞു.

ഇവര്‍ക്കെതിരെയുള്ള നടപടി മുന്‍ അഡമിനിസ്ട്രേറ്റര്‍മാരും സഹകരണ ജീവനക്കാരും വൈകിപ്പിക്കുകയായിരുന്നുവെന്നും പ്രസിഡന്‍റ് ആരോപിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട ജീവനക്കാര്‍ക്കെതിരെ ബാങ്ക് തല അന്വേഷണം നടത്തി കുറ്റപത്രം നല്‍കാന്‍ നാലംഗസമിതിയെയും നിയമിച്ചിട്ടുണ്ട്.

ബാങ്കില്‍ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. ലോണ്‍ രേഖകളിലാണ് വ്യാപക ക്രമക്കേടുള്ളത്. ലോണ്‍ സംബന്ധിച്ച രേഖകളില്‍ വലിയ തിരിമറി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തില്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.വി. സിജാമോള്‍, ബാങ്ക് ജീവനക്കാരന്‍ എം.വി. പ്രവീണ്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

2022 മേയ് രണ്ടിലെ കോ-ഓപറേറ്റിവ് വിജിലന്‍സ് ഓഫിസറുടെയും 2022 ആഗസ്റ്റ് 16ലെ വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Tags:    
News Summary - Financial irregularities: Two bank employees, including the secretary, were suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.