തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍. ചെയര്മാന് രാജേഷ് പിള്ള, മാനേജിങ് ഡയറക്ടര്‍ അഖിന് ഫ്രാന്‍സിസ് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കവടിയാര്‍ സ്വദേശിയില്‍ നിന്ന് 24.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. കോഴിക്കോട് ആസ്ഥാനമായ സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോപറേറ്റിവ് സൊസൈറ്റി എന്ന ഫാംഫെഡ് ഒരുലക്ഷം രൂപക്ക് മാസം തോറും പന്ത്രണ്ടര ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം പണവും പലിശയും നല്‍കാതെ കബളിപ്പിച്ചെന്നാണ് കേസ്.
ഇരുവരെയും കൂടാതെ കമ്പനിയുടെ ബോർഡ് അംഗങ്ങളായ ധന്യ, ഷൈനി, പ്രിൻസി ഫ്രാൻസിസ്, മഹാവിഷ്ണു എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. കഴിഞ്ഞ 16 വർഷമായി കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന സഹകരണ സ്ഥാപനമാണ് ഫാംഫെഡ് എന്ന മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി. കേരളത്തിലെ ആദ്യത്തെ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റിയാണ് എന്നായിരുന്നു ഇവരുടെ അവകാശവാദം. സൊസൈറ്റിയുടെ ഉൽപന്നങ്ങൾക്കായി താരങ്ങളെ വെച്ച് പരസ്യങ്ങളും ചെയ്തിരുന്നു.
ഫാം ഫെഡിന് കേരളത്തിലും തമിഴ്നാട്ടിലുമായി 16 ശാഖകളുണ്ട്. ഈ ശാഖകളിലൂടെ ഏകദേശം 250 കോടിയോളം രൂപ വിവിധ ആളുകളില്‍ നിന്ന് നിക്ഷേപമായി ഫാം ഫെഡ് സ്വീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി നിക്ഷേപം നടത്തിയവര്‍ക്ക് ലാഭവിഹിതമോ പണമോ തിരികെ ലഭിച്ചിരുന്നില്ല. ഇവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ മറ്റ് പൊലീസ് സ്റ്റേഷനുകളിലും വരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മ്യൂസിയം പൊലീസ്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.