സാമ്പത്തിക ആരോപണം: ഇ.പിക്കെതിരെ തത്കാലം പാർട്ടി അന്വേഷണമില്ല

തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം ആയു‍ര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണമില്ല. ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. തത്കാലം അന്വേഷണം വേണ്ടെന്നാണ് ഇന്ന് ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം. സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്‍റെ ഭാഗം ഇ.പി ജയരാജന്‍ വിശദീകരിച്ചെന്നാണ് സൂചന.

അതേസമയം വിവാദത്തെ കുറിച്ച് ഇ.പി ഇന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. വിവാദങ്ങളെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ എന്നായിരുന്നു ഇ.പിയുടെ മറുപടി.

ഏതാണ്ട് രണ്ടര മാസത്തോളമായി പാര്‍ട്ടി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ടായിരുന്നില്ല. ഇന്ന് അദ്ദേഹം എത്തിയത് വിവാദങ്ങളുമായി ബന്ധപ്പെട്ട് വിശദീകരിക്കാനാണെന്നാണ് സൂചനകള്‍.

പ്രതിപക്ഷം വിഷയം ആയുധമാക്കുമെന്നതിനാലാണ് ഇപ്പോള്‍ സാമ്പത്തിക ആരോപണത്തില്‍ അന്വേഷണം വേണ്ടന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്.

Tags:    
News Summary - Financial allegation: No party investigation against EP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.