തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കേന്ദ്രവിഹിതം വൻതോതിൽ നഷ്ടെപ്പടാൻ ഇടയാക്കുന്ന 15ാം കേന്ദ്രധനകമീഷെൻറ പരിഗണനാ വിഷയങ്ങൾ (ടേംസ് ഒാഫ് റഫറൻസ്) തിരുത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം.
സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരം കവർന്നെടുക്കുന്ന കേന്ദ്രനീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഏപ്രിൽ അവസാനമോ മേയ് ആദ്യത്തിലോ വിശാഖപട്ടണത്ത് എല്ലാ സംസ്ഥാനങ്ങളുടെയും യോഗം വിളിക്കും. ചൊവ്വാഴ്ച നടന്ന ചർച്ചയുടെ കരട് വിശാഖപട്ടണത്ത് ചർച്ച ചെയ്യുകയും സമഗ്രമായ നിവേദനത്തിന് അന്തിമരൂപം നൽകി രാഷ്ട്രപതിക്ക് സമർപ്പിക്കുകയുമാണ് ചെയ്യുക.
സംസ്ഥാനങ്ങളുടെ മേൽ ഏകപക്ഷീയ നിബന്ധനകളും ഉപാധികളും അടിച്ചേൽപിക്കുന്ന കേന്ദ്രനീക്കങ്ങളിൽ യോഗം െഎകകണ്ഠ്യേന പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തി. ധനകമീഷെൻറ പരിഗണനാ വിഷയങ്ങൾ ഭരണഘടനാവിരുദ്ധമാണ്. അതുെകാണ്ടുതെന്ന ഭരണഘടനാപരമായ പരിഹാരവും നിയമനടപടികളുടെ സാധ്യതയും ആരായും.
സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള ഗൗരവമേറിയ വെല്ലുവിളി എന്ന രീതിയിൽ കേന്ദ്രതീരുമാനത്തെ രാഷ്ട്രീയ സംവാദമായി മാറ്റും. സംസ്ഥാനങ്ങളുടെ നികുതിവിഹിതം വെട്ടിക്കുറക്കാനുള്ള കുത്സിതശ്രമങ്ങളാണ് ധനകമീഷെൻറ മറവിൽ ലക്ഷ്യമിടുന്നതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെയും വിശാഖപട്ടണത്തേക്ക് ക്ഷണിക്കുമെന്ന് യോഗത്തിനു ശേഷം മന്ത്രി തോമസ് െഎസക് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിെൻറ സമ്പത്ത് സംസ്ഥാനങ്ങൾക്ക് വീതം വെക്കാനുള്ള ഭരണാഘടനാ സംവിധാനമാണ് ഫിനാൻസ് കമീഷൻ. ധനകമീഷൻ തരുന്നത് കേന്ദ്രത്തിെൻറ ഒൗദാര്യമല്ല.
നികുതി വിഹിതത്തിന് നിബന്ധന ഏർപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്. സംസ്ഥാനങ്ങൾക്ക് ഗ്രാൻറ് നൽകുന്നതിനു പകരം ശുചിത്വം, പഞ്ചായത്ത് പ്രവർത്തനങ്ങൾ, നികുതി പിരിവ് തുടങ്ങി ഏഴോളം മേഖലയിലെ പ്രവർത്തന മികവ് അടിസ്ഥാനപ്പെടുത്തി ഇൻസെൻറിവ് ഏർപ്പെടുത്തുമെന്നാണ് പുതിയ പ്രഖ്യാപനം.
ഇതൊന്നും ധനകമീഷെൻറ പണിയല്ല. കേന്ദ്രത്തിെൻറ കാഴ്ചപ്പാടിലൂടെ സംസ്ഥാനങ്ങളെ നിയന്ത്രിക്കുകയാണ്.
ഇൗ നീക്കങ്ങൾ വിജയിച്ചാൽ മുനിസിപ്പാലിറ്റിയായി സംസ്ഥാനങ്ങൾ മാറും. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരമായി ഇൗ കൂട്ടായ്മയെ മാറ്റാനാണ് ആേലാചിക്കുന്നത്. വിശാഖപട്ടണം സമ്മേളനം വരെയുള്ള പ്രവർത്തനങ്ങൾക്കായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ സെക്രേട്ടറിയറ്റായി ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
കേരളം മുൻകൈയെടുത്ത് വിളിച്ച യോഗത്തിൽ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, ആന്ധ്രപ്രദേശ് ധനമന്ത്രി എനമല രാമകൃഷ്ണഡു, കർണാടക കൃഷിമന്ത്രി കൃഷ്ണഭൈര ഗൗഡർ എന്നിവരാണ് പെങ്കടുത്തത്. തെലങ്കാന, തമിഴ്നാട്, സംസ്ഥാനങ്ങൾ എത്തിയില്ല.
തമിഴ്നാടിെൻറ ധനവകുപ്പു കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം രാഷ്ട്രീയ കാരണങ്ങളാൽ പങ്കെടുക്കില്ലെന്ന് സൂചനയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.