ധനകാര്യ കമീഷൻ ശിപാർശ സർക്കാർ അട്ടിമറിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: അഞ്ചാം  ധനകാര്യ കമീഷൻ ശിപാർശ സംസ്ഥാന സർക്കാർ അട്ടിമറിച്ചെന്ന് നിയമസഭയിൽ പ്രതിപക്ഷ ആരോപണം. ധനകാര്യ കമീഷൻ റിപ്പോർട്ട് അട്ടിമറിച്ച് സർക്കാർ പ്രാദേശിക സർക്കാരുകളുടെ കഴുത്ത് ഞെരിക്കുകയാണെന്ന്  അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ഡി. സതീശൻ ആരോപിച്ചു. ഇതിലൂടെ അധികാര വികേന്ദ്രീകരണം ഇല്ലാതാക്കുകയാണ്. പെൻഷൻ പോലും നൽകാനാകാതെ തദ്ദേശ സ്ഥാപനങ്ങൾ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. 

നികുതി വരുമാനമെല്ലാം സർക്കാർ സ്വീകരിച്ചു. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളുടെ മേൽ അധിക ഭാരം കെട്ടിവെച്ചെന്നും സതീശൻ ആരോപിച്ചു. 

തദ്ദേശസ്ഥാപനങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് സഭയിൽ മറുപടി നൽകി. ധനകാര്യ കമീഷൻ ശിപാർശകൾ അതേപടി നടപ്പാക്കേണ്ട ബാധ്യത സർക്കാറിനില്ലെന്നും ധനമന്ത്രി പറഞ്ഞു. 

ധനമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
 

Tags:    
News Summary - Finance Commission Recommendation in Kerala Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.