Posted On
date_range Updated On
date_range ചലച്ചിത്ര മേള: വിദ്യാർഥികൾക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണം
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു.
ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ്, ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റി സെക്രട്ടറി കല്ലിയൂർ ശശി, കെ.എസ്.പി.എ. വൈസ് പ്രസിഡന്റ് ജി. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു . ടാഗോർ തിയറ്റർ പരിസരത്തെ എക്സിബിഷൻ സ്റ്റാളിൽ ദിവസവും ഉച്ചക്ക് ഒന്ന് മുതൽ രണ്ടു വരെയാണ് ഭക്ഷണവിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.