സഞ്ജീവ് ഭട്ടിന് മാത്രമല്ല, 'അന്യായമായി തടവിലാക്കപ്പെട്ട മുഴുവനാളുകൾക്കും നീതി ലഭ്യമാകുന്നത് വരെ പോരാട്ടം തുടരും -ശ്വേതാ ഭട്ട്

കോഴിക്കോട്: സഞ്ജീവ് ഭട്ടിന് മാത്രമല്ല, രാജ്യത്ത് അന്യായമായി തടവിലാക്കപ്പെട്ട മുഴുവനാളുകൾക്കും നീതി ലഭ്യമാകുന്നത് വരെ പോരാട്ടം തുടരുമെന്ന് ശ്വേതാ ഭട്ട്. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡിഗ്നിറ്റി കോൺഫറൻസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്വേതാ ഭട്ട്.

സഞ്ജീവ് ഭട്ടിനെ തടവിലാക്കിയത് കൊണ്ട് അദ്ദേഹം പറഞ്ഞ സത്യം ഇല്ലാതാകില്ല. ഭരണകൂടം ആവശ്യപ്പെടുന്നത് അവർക്ക് വിധേയപ്പെടാനാണ്. നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാൻ കഴിയില്ല എന്നതാണ് സഞ്ജീവ് ഭട്ട് പകർന്ന പാഠം -അവർ കൂട്ടിച്ചേർത്തു.

സി.എ.എയുമായി മുന്നോട്ട് പോയാൽ രാജ്യം രണ്ടാം പൗരത്വ സമരത്തിന് സാക്ഷ്യം വഹിക്കും എന്ന് ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ്‌ ആസിം ഖാൻ. ഡിഗ്നിറ്റി കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി പ്രതിപക്ഷത്തിലാണ് ഭാവിയുടെ പ്രതീക്ഷ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ.എം ഷെഫ്രിൻ പറഞ്ഞു.

ആത്മാഭിമാനത്തോടെയുള്ള ജീവിതം ഇന്ത്യയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും സാധ്യമാകുക എന്ന ആശയത്തെ മുൻനിർത്തിയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി ഡിഗ്നിറ്റി കോൺഫറൻസ് സംഘടിപ്പിച്ചത്. വിവിധ സെഷനുകളിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, സംവിധയകൻ അരുൺ രാജ്, ലീല സന്തോഷ്, കണ്ണൻ സിദ്ധാർത്ഥ്, ഹർഷദ്, മുൻ ദേശിയ പ്രസിഡന്റുമാരായ അൻസാർ അബൂബക്കർ, ഷംസീർ ഇബ്റാഹീം, തിരക്കഥാകൃത്തും സംവിധയാകനുമായ മുഹ്സിൻ പരാരി, ഡോ. സാദിഖ് പി.കെ, അലൻ ശുഹൈബ്, അരുൺ രാജ്, സിദ്ധീഖ് കാപ്പൻ, വിമൻസ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ്‌ ഫായിസ വി.എ, സ്റ്റുഡന്റ് ആക്ടിവിസ്റ്റ് വസീം ആർ.എസ്, നജ്ദ റൈഹാൻ, പ്രഥമ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ.വി സഫീർഷ, അഷ്റഫ് കെ.കെ, സ്റ്റുഡന്റ് ആക്ടിവിസ്റ്റും ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി വിദ്യാർത്ഥിനിയുമായ റാനിയ സുലൈഖ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌ ജ്യോതിവാസ് പറവൂർ തുടങ്ങിയവർ സംവദിച്ചു.

Tags:    
News Summary - fight will continue until justice is served to all those unjustly imprisoned says Shweta Bhatt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.