മാധ്യമം-മീഫ്രണ്ട് 'ഗോൾ' ഇന്ററാക്ടീവ് മാഗസിൻ വ്യവസായ, വാണിജ്യ, ഐ.ടി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു. മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ. നൗഷാദ്, ബിസിനസ് സൊല്യൂഷൻസ് കൺട്രി ഹെഡ് ജുനൈസ് കെ, ബിസിനസ് ഓപ്പറേഷൻസ് കൺട്രി ഹെഡ് മുഹാസിൻ എം. അലി, ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ മുഹമ്മദ് നിഷാദ്, ബിസിനസ് സൊല്യൂഷൻസ് ചീഫ് മാനേജർ ജയപ്രകാശ് പി, സീനിയർ ബിസിനസ് സൊല്യൂഷൻസ് മാനേജർ സാജുദ്ദീൻ ജെ.എസ് എന്നിവർ സമീപം
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾക്കായി ‘മാധ്യമ’വും മീഫ്രണ്ടും ചേർന്ന് തയാറാക്കിയ ഇന്ററാക്ടീവ് ഫാൻ മാഗസിൻ 'ഗോൾ' വ്യവസായ, വാണിജ്യ, ഐ.ടി, എ.ഐ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ഫിഫ വേൾഡ് കപ്പ് 2026ന്റെ എല്ലാ തത്സമയ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്നതാണ് ഈ ഡിജിറ്റൽ മാഗസിൻ. ഓരോ മത്സരത്തിന്റെയും ലൈവ് സ്കോറുകൾ, ടീമുകളുടെ തന്ത്രങ്ങൾ, കളിയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ, മുൻകാല ലോകകപ്പ് ചരിത്രങ്ങൾ തുടങ്ങി ഫുട്ബാൾ ആരാധകർ കൊതിക്കുന്നതെല്ലാം വിരൽത്തുമ്പിൽ എത്തിക്കുന്ന രീതിയിലാണ് മാഗസിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മത്സരങ്ങളുടെ ഷെഡ്യൂളുകൾ വായനക്കാർക്ക് സ്വന്തം മൊബൈൽ കലണ്ടറിലേക്ക് നേരിട്ട് സേവ് ചെയ്യാനുള്ള പ്രത്യേക സംവിധാനവും, poll.madhyamam.com എന്ന ലിങ്ക് വഴി മാച്ച് വിന്നർ പോളുകളിൽ പങ്കെടുത്ത് ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനും, 'വൺ-സ്വൈപ്പ് ഷൂട്ടൗട്ട്' ഗെയിമിലൂടെ ഫുട്ബാൾ സ്കില്ലുകൾ തെളിയിക്കാനും ആരാധകർക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഫുട്ബാൾ ലോകത്തെ ഈ ഡിജിറ്റൽ വിരുന്നിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് goaaal.madhyamam.com എന്ന ലിങ്ക് വഴി മാഗസിനിൽ പ്രവേശിക്കാവുന്നതാണ്.
പ്രകാശന ചടങ്ങിൽ മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ. നൗഷാദ്, ബിസിനസ് സൊല്യൂഷൻസ് കൺട്രി ഹെഡ് ജുനൈസ് കെ, ബിസിനസ് ഓപ്പറേഷൻസ് കൺട്രി ഹെഡ് മുഹാസിൻ എം. അലി, ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ മുഹമ്മദ് നിഷാദ്, ബിസിനസ് സൊല്യൂഷൻസ് ചീഫ് മാനേജർ ജയപ്രകാശ് പി, സീനിയർ ബിസിനസ് സൊല്യൂഷൻസ് മാനേജർ സാജുദ്ദീൻ ജെ.എസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.