Posted On
date_range Updated On
date_range ആരോഗ്യ മന്ത്രി പ്രസ്താവന ഇറക്കിയാൽ മാത്രം പനി കുറയില്ല -ചെന്നിത്തല
തിരുവനന്തപുരം: ആരോഗ്യ മന്ത്രി പ്രസ്താവന ഇറക്കിയാൽ പനിയുടെ തീവ്രത കുറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പനി നിയന്ത്രണ വിധേയമാണെന്നാണ് മന്ത്രി പറയുന്നതെങ്കിലും ദിവസവും പത്തിലേറെ പേര്‍ മരിക്കുന്നു. പനി രൂക്ഷമായി പടര്‍ന്നുപിടിക്കാന്‍ കാരണമെന്ത് എന്നതിനെപ്പറ്റി ആഴത്തിലുള്ള പഠനം ആവശ്യമായതിനാലാണ് കേന്ദ്രസംഘത്തെ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് താന്‍ കത്ത് നല്‍കിയത്. എന്നാൽ, പഠിക്കാന്‍ കേന്ദ്രസംഘം വരേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറയുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.