മംഗളം ചാനല്‍ ആസ്ഥാനത്തേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാർച്ച്​

തിരുവനന്തപുരം: മംഗളം ചാനല്‍ ആസ്ഥാനത്തേക്ക് വനിത മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിക്കെതിരെ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതില്‍ പ്രതിഷേധിച്ചാണ് വിമണ്‍ ജേണലിസ്റ്റ് നെറ്റ്‌വര്‍ക്കി​െൻറ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകർ മാര്‍ച്ച് നടത്തിയത്.

സ്ത്രീ മാധ്യമപ്രവര്‍ത്തകരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് നടപടിയെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മാപ്പ് വേണ്ട, മാന്യത മതി, വനിത മാധ്യമ പ്രവര്‍ത്തകയായതില്‍ അഭിമാനിക്കുന്നു, തങ്ങള്‍ മംഗളം അല്ല തുടങ്ങിയ പോസ്റ്ററുകള്‍ കൈയിലേന്തിയായിരുന്നു പ്രകടനം.

 ചാനലിനെതിരെ നാഷണല്‍ വിമന്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ കോഴിക്കോടും മാധ്യമപ്രവര്‍ത്തകർ പ്രതിഷേധിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിക്കൂട്ടിലാക്കാനുള്ള മംഗളത്തി​െൻറ നീക്കം അനുവദിക്കാനാവില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

മുൻ മന്ത്രി എ.കെ ശശീന്ദ്രന്‍റെ ഫോൺ സംഭാഷണ വിവാദത്തിൽ അന്വേഷണ സംഘം ഇന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. കേസ് അന്വേഷിക്കാൻ കഴിഞ്ഞദിവസം രൂപീകരിച്ച പ്രത്യക അന്വേഷണ സംഘമാണ് ഐ.ടി ആക്ടും ഗൂഢാലോചനകുറ്റവും ചുമത്തി ചാനൽ മേധവി അടക്കം 9 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയത്.

 

 

 

 

 

 

 

 

Tags:    
News Summary - female journalists held protest against mangalam channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.