Posted On
date_range Updated On
date_range കർണാടകയിൽ നടന്നത് ജനാധിപത്യ കശാപ്പ് -കോടിയേരി
കണ്ണൂർ: കർണാടകയിൽ ജനാധിപത്യ കശാപ്പാണ് നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസ് രാഷ്ട്രീയം തന്നെ മനുഷ്യ കശാപ്പാണ്. അവരിപ്പോൾ ജനാധിപത്യ കശാപ്പും തുടരുകയാണെന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് കർണാടകയിൽ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർണാടക ഗവർണർ ആർ.എസ്.എസുകാരനായിരിക്കുകയാണ്. ഇന്ത്യയിലെ ഗവർണർമാരൊന്നും സ്വതന്ത്രരല്ല. അവരെല്ലാം കൂട്ടിലടച്ച തത്തകളായി മാറിയിരിക്കുകയാണെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.