തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം വെള്ളിയാഴ്ച വരെ നീട്ടിയതായും എല്ലാ മാസവും റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്ഡേഷനായി അനുവദിക്കുന്ന അവധി ഇത്തവണ മാർച്ച് രണ്ട് ആയിരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
മാർച്ചിൽ നീല കാർഡുടമകൾക്ക് നിലവിലെ വിഹിതത്തിനു പുറമെ, ഒരു കാർഡിന് നാല് കിലോ അരിയും വെള്ള കാർഡിന് അഞ്ച് കിലോ അരിയും 10.90 രൂപ നിരക്കിൽ നൽകുമെന്ന് മന്ത്രി അറിയിച്ചു. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ പൂർണമായും ഓൺലൈനാണ്.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസരത്തിൽ ലഭിക്കുന്ന അപേക്ഷകളിലേ തുടർനടപടി സ്വീകരിക്കൂ. അതേസമയം ഗുരുതര രോഗബാധിതർക്ക് മുൻഗണന കാർഡിനുള്ള അപേക്ഷ എല്ലാ മാസവും 19ന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസിൽ നേരിട്ട് നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.