Posted On
date_range Updated On
date_range മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
പന്തളം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുളനട ഞെട്ടൂര്‍ മാളു ഭവനില്‍ മണികുട്ടന്‍ എന്നു വിളിക്കുന്ന മിഥുന്‍ (19) ആണ് അറസ്റ്റിലായത്. നാലു മാസം മുമ്പാണ് അറസ്റ്റിന് കാരണമായ പോസ്റ്റിട്ടത്.
കുളനട സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ബി. സജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.