മാർക്ക് കുറഞ്ഞതാണ് ഫാത്തിമയുടെ ആത്മഹത്യക്ക് കാരണം -​െഎ.​െഎ.ടി

ചെന്നൈ: സെമസ്​റ്റർ പരീക്ഷയിൽ മാർക്ക്​ കുറഞ്ഞതാണ്​ ഫാത്തിമയുടെ ആത്മഹത്യക്ക്​ കാരണമായതെന്ന്​. മദ്രാസ്​ ​െഎ.​െ എ.ടി ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഇത്​ സംബന്ധിച്ച റിപ്പോർട്ട്​ കേന്ദ്ര മാനവ വിഭവശേഷി മ​ന്ത്രാലയത്ത ിന്​ അയച്ചു. നേരത്തെ ഫാത്തിമയുടെ ദുരൂഹ മരണം ഒച്ചപ്പാടായതോടെ കേന്ദ്ര സർക്കാർ മദ്രാസ്​ ​െഎ.​െഎ.ടിയോട്​ വിശദീക രണമാവശ്യപ്പെട്ടിരുന്നു. ഇതിന്​ മറുപടിയെന്നോണമാണ്​ അന്വേഷണ റിപ്പോർട്ട്​ സമർപിച്ചിരിക്കുന്നത്​.

പഠനത്തിൽ ഏറെ മികവ്​ പുലർത്താറുള്ള വിദ്യാർഥിനിക്ക്​ ഒരു വിഷയത്തിൽ മാർക്ക്​ കുറഞ്ഞത്​ സഹിക്കാനായില്ലെന്നും ഇൗ മനോവിഷമം മൂലമാണ്​ ആത്മഹത്യ ചെയ്​തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫാത്തിമയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്ന ആരോപണങ്ങൾ അടിസ്​ഥാനരഹിതമാണെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്​. എഫ്​.​െഎ.ആറിലെ വിവരങ്ങളും പ്രതിപാദിച്ചിട്ടുണ്ട്​.

ഫാത്തിമയുടെ ആത്മഹത്യ കുറിപ്പിൽ സുദർശൻ പത്മനാഭനടക്കമുള്ള അധ്യാപകരാണ്​ കാരണക്കാരെന്ന്​ വ്യക്തമാക്കിയിരുന്നുവെങ്കിലും അന്വേഷണ റിപ്പോർട്ടിൽ ഇവരെക്കുറിച്ച്​ പരാമർശമില്ല. കേസന്വേഷണം ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച്​ പൊലീസിൽനിന്ന്​ സി.ബി.​െഎക്ക്​ കൈമാറിയ സാഹചര്യത്തിലാണ്​ സമിതി കേന്ദ്ര സർക്കാറിന്​ റിപ്പോർട്ട്​ സമർപിച്ചിരിക്കുന്നത്​. കേസന്വേഷണത്തിൽ ഗുരുതര വീഴ്​ച വരുത്തിയ ചെന്നൈ കോട്ടൂർപുരം പൊലീസിനെതിരെ ഫാത്തിമയുടെ പിതാവ്​ അബ്ദുൽലത്തീഫ്​ മദ്രാസ്​ ഹൈകോടതിയിൽ ഹരജി സമർപിച്ചിട്ടുണ്ട്​.

Tags:    
News Summary - fathima latheef iit inquiry report-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.