കരൾ മാറ്റിവെക്കലിനായി എട്ടുമാസം പ്രായമുള്ള മകൾ ആശുപത്രിയിൽ; പിതാവിന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

കോട്ടയം: കരൾ മാറ്റിവെക്കുന്നതിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എട്ടു മാസം പ്രായമുള്ള കുട്ടിയുടെ പിതാവിന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ.

മലപ്പുറം പെരുന്തൽമണ്ണ വളപുരം കരിമ്പാടത്ത് ജയേഷിന്‍റെ മൃതദേഹമാണ് കോട്ടയം ചിങ്ങവനം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. മകൾ സായൂജ്യ കൃഷ്ണയെയാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജിൽ പ്രവേശിച്ചത്.

അമ്മ സുനിതയുടെ കരളാണ് മകൾക്ക് നൽകുന്നത്. ഇതിന്‍റെ ഭാഗമായി സുനിതയും മെഡിക്കൽ കോളജിലാണ്.

Tags:    
News Summary - Father's body on the railway track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.