ശിവദാസൻ

മകനെ തലക്കടിച്ചുകൊന്ന സംഭവം: പിതാവ് റിമാൻഡിൽ

പുൽപള്ളി: മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പിതാവ് റിമാൻഡിൽ. കല്ലുവയൽ കതവാക്കുന്നിൽ തെക്കേക്കര വീട്ടിൽ ശിവദാസിനെയാണ് (55) ഏകമകൻ അമൽദാസിനെ​ (22) കൊലപ്പെടുത്തിയ കേസിൽ സുൽത്താൻ ബത്തേരി കോടതി റിമാൻഡ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ 11ന് കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പുൽപള്ളി പൊലീസ്​ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പൊലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

അമൽദാസും ശിവദാസനും മാത്രമാണ് വീട്ടിൽ താമസം. ഭാര്യ സരോജിനി തന്റെ അനുവാദമില്ലാതെ ഗോവയിൽ ഹോംനഴ്സ്​ ജോലിക്ക് പോയതും മൂത്തമകൾ കാവ്യയുമായി കബനിഗിരിയിലെ പിതാവിന്റെ വീട്ടിൽ താമസിക്കുന്നതും ശിവദാസിന് ഇഷ്​ടമായിരുന്നില്ല. അവരുമായി ഒരു രീതിയിലും ബന്ധപ്പെടരുതെന്ന താക്കീത് ലംഘിച്ചതിനാലാണ് മകനെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് ശിവദാസൻ പൊലീസിന് മൊഴി നൽകി.

അമൽദാസിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്​കരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അമൽദാസിനെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - father remanded for killing son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.