Posted On
date_range Updated On
date_range വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം: പിതാവിനും മകനും ദാരുണാന്ത്യം
മട്ടന്നൂർ: വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ പിതാവും മകനും മരിച്ചു. നെല്ലുന്നിയിലുണ്ടായ വാഹനാപകടത്തിൽ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്.
നവാസിന്‍റെ ഭാര്യ ഹസീറ, മക്കളായ റിസാൻ, ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 12 ഓടെ വിവാഹ ചടങ്ങളിൽ പങ്കെടുത്ത് പഴശിയിൽനിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.