Posted On
date_range Updated On
date_range പിതാവും മകളും വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
രാമനാട്ടുകര: പിതാവിനെയും മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർ പോർട്ട് റിട്ട. ടെക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), മകൾ ശാരിക(31) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ രണ്ടു കിടപ്പുമുറികളിലാണ് മൃതദേഹം കണ്ടത്. സ്ഥലത്തെത്തിയ പൊലീസിന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. ശാരിക അവിവാഹിതയാണ്. ഭാര്യ: പ്രഭാവതി. മകൻ: പ്രജിത് (എൻജിനീയർ ബംഗളൂരു). മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.