പിതാവും മകളും പിന്നെ ജർമൻ സാങ്കേതിക വിദ്യയും

തൃശൂർ: അച്ഛനും മകളും കൂടി ഒരുക്കിയ പന്തലുകൾ. ഒന്നും രണ്ടുമല്ല, മൊത്തം 25 പന്തലുകളാണ് തൃശൂരിലെ കലോത്സവത്തിന്  ഒരുക്കിയിരിക്കുന്നത്. ഇതിലെ പ്രധാന വേദിയായ സൂര്യകാന്തി പരമ്പരാഗത തനിമ വിളിച്ചോതുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഏകദേശം 7500 പേർക്ക് ഇരിക്കാവുന്നതാണ് ഈ പന്തൽ. കലോത്സവത്തിന്‍െ മുഖ്യ ആകർഷണ ഘടകവും ഈ പന്തലാണ്.

മറ്റ് പന്തലുകളെല്ലാം ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ചതാണ്. നടുവൽ തൂണില്ലാതെ വശങ്ങളിൽ മാത്രം തൂണുകളുള്ള രീതി വേദികളെ വിശാലമേറിയതാക്കും. പ്രീമിയം ലുക്ക്, വേഗത കൂടിയ നിർമാണ ഘടന, ചൂട് കുറവാണ് എന്നിവയും ഇതിന്‍െ പ്രത്യേകതകളാണ്.

ഈ പന്തലുകളെല്ലാം നിർമിച്ചിരിക്കുന്നത് ഒരു അച്ഛനു മകളും ചേർന്നാണ് എന്നാണ് ഇത്തവണത്തെ പന്തലുകളെ സവിശേഷമാക്കുന്നത്. തിരുവനന്തപുരം സ്വദേശകളായ വിജയകുമാറും മകൾ ഗ്രീഷ്മയും ചർന്നാണ് പന്തൽ നിർമാണത്തിന് ചുക്കാൻ പിടിച്ചത്. തലസ്ഥാനത്ത് കഴിഞ്ഞ തവണ പന്തലൊരുക്കിയതും ഇവരായിരുന്നു. സിവിൽ എൻജിനീയറിങ് ഡിപ്ലോമധാരിയായ മകൾ എട്ട് വർഷമായി പിതാവിനോടൊപ്പം ഈ രംഗത്തുണ്ട്.

200 തഴിലാളികൾ ചേർന്നാണ് പന്തലുകൾ ഉയർത്തിയത്. ആധുനികതയും പനരമ്പരാഗത രീതിയും തമ്മിലുള്ള ഒത്തുചേരൽ കൂടിയാണ് കലോത്സവമെന്ന് ഈ അച്ഛനും മകളും നമ്മോട് പറയുന്നു. 

Tags:    
News Summary - Father and daughter and German technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.