Posted On
date_range Updated On
date_range കുളത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവും മരിച്ചു
കണ്ണൂർ: എടയന്നൂരിൽ കുളത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവും മരിച്ചു. പാപ്പിനിശ്ശേരി അരോളി പുലക്കറ വയലിലെ രാജേഷാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മകൻ രംഗീത് രാജ് (14) ഇന്നലെ മരിച്ചിരുന്നു.
കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന്റെ ഇളനീർ സംഘത്തോടൊപ്പം യാത്ര തിരിച്ച് വഴിമധ്യേ എടയന്നൂരിൽ മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. രാജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
രാജേഷ് കീച്ചേരി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്. രംഗീത് രാജ് അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. തിക്കിൽ ഗീതയാണ് അമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.