Posted On
date_range Updated On
date_range എസ്.എഫ്.ഐക്ക് ഫാഷിസ്റ്റ് ശൈലി; വിമര്‍ശനവുമായി എ.ഐ.എസ്.എഫ്
തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.എസ്.എഫ്. എസ്.എഫ്.ഐ ഫാഷിസ്റ്റ് ശൈലിയാണ് വെച്ചുപുലർത്തുന്നതെന്ന് സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ് ആരോപിക്കുന്നു. എ.ഐ.എസ്.എഫിന്‍റെ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.
സ്വാധീനമുള്ള ക്യാമ്പസുകളില്‍ ഫാസിസ്റ്റ് ശൈലിയാണ് എസ്.എഫ്.ഐ നടപ്പിലാക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം കൊടിയിൽ മാത്രമെന്നും ആക്ഷേപമുണ്ട്. ഉത്തരേന്ത്യയിൽ എ.ബി.വി.പി നടപ്പാക്കുന്ന അതേ ഫാസിസ്റ്റ് രീതി തന്നെയാണ് കേരളത്തിൽ എസ്.എഫ്.ഐ പിന്തുടരുന്നതെന്നാണ് സമ്മേളന റിപ്പോർട്ടിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.