തിരുവനന്തപുരം: ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ‘ഫോനി’ ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ദുരിതമേഖലകളിൽ അകപ്പെട്ട മലയാളികളുടെ വിവരങ്ങൾ അറിയേണ്ടവർക്കായി സംസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. ബന്ധപ്പെട്ട ജില്ലകളിലെ സർക്കാറുമായും ദുരന്തനിവാരണ അതോറിറ്റിയുമായും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയും മറുപടി അറിയിക്കുകയും ചെയ്യും. വിളിക്കുന്നവർ വിവരം അറിയേണ്ട ആളുടെ പേര്, നിലവിലെ മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ നൽകണം. വിളിക്കേണ്ട നമ്പരുകൾ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി -0471 2364424, 9446568222, ജില്ലാ ദുരന്തനിവാരണ അതോറിറ്റി -1077.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.