ആത്മഹത്യചെയ്​ത യുവതിയുടെ കുടുംബം സത്യഗ്രഹം ആരംഭിക്കും; പൊലീസും​ പ്രതിക്കൂട്ടിൽ

പത്തനംതിട്ട: തേക്കുതോട്ടിൽ യുവതി ആത്മഹത്യ ചെയ്​ത സംഭവത്തിൽ പൊലീസും പ്രതിക്കൂട്ടിൽ. കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടില്‍ പ്രതിഷേധിച്ചും അന്വേഷണം മറ്റ് ഏജൻസിയെ ഏല്‍പിക്കണമെന്ന്​ ആവശ്യപ്പെട്ടും യുവതിയുടെ ഭര്‍ത്താവും മക്കളും ബുധനാഴ്​ച വീട്ടുപടിക്കല്‍ സത്യഗ്രഹം ആരംഭിക്കും.

സി.പി.എം പ്രവർത്തക​െൻറ ശല്ല്യം സഹിക്കവയ്യാതെ​ പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ലാതായതോടെയാണ്​ യുവതി ആത്മഹത്യ ചെയ്​തത്​. ജില്ലയിൽ സി.പി.എം പ്രവർത്തകർ ഉൾ​െപ്പട്ട പീഡന കേസുകളിൽ പൊലീസ്​ പ്രതികളെ സഹായിക്കുന്നുവെന്ന ആരോപണം വ്യാപകമാകുന്നതിനിടയിലാണ്​ പുതിയ സംഭവം​.

തേക്കുതോട് സന്തോഷ് ഭവനില്‍ ബിജുവി​െൻറ ഭാര്യ രാജിയാണ് (38)​ ആത്മഹത്യ ചെയ്​തത്​. സെപ്​റ്റംബര്‍ എട്ടിന് രാത്രി ഒരുമണിയോടെ വീടി​െൻറ ബാല്‍ക്കണിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് പ്രവാസിയായ ബിജുവി​െൻറ പ്രായമായ മാതാപിതാക്കളും 15ഉം 10ഉം വയസ്സുള്ള മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ വീടിന് സമീപം സ്​റ്റേഷനറി, മൊബൈല്‍ റീചാര്‍ജ് കട നടത്തുന്ന ശാന്തിഭവനില്‍ സൂരജ് (സുബി) രാജിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇതാണ് മരണത്തില്‍ കലാശിച്ചതെന്നുമാണ് പരാതി.

മരിക്കുന്നതിന് രണ്ടുമാസം മുമ്പ്​ രാജി തണ്ണിത്തോട് പൊലീസ് എസ്.എച്ച്.ഒക്ക്​ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. രാജിയുടെ ഭർത്താവ്​ മരണവിവരമറിഞ്ഞാണ്​ ഗൾഫിൽനിന്ന്​ നാട്ടിലെത്തിയത്​. സൂരജ് ശല്ല്യംചെയ്യുന്ന വിവരം രാജി ബിജുവിനെ അറിയിച്ചിരുന്നു.

ബിജുവി​െൻറ നിർദേശപ്രകാരമാണ്​ പൊലീസിൽ പരാതി നൽകിയത്​. സി.പി.എം പ്രവര്‍ത്തകനായ സൂരജ് ശല്യം തുടർന്നപ്പോൾ രാജി നേരിട്ടും ഫോണിലൂടെയും തണ്ണിത്തോട് പൊലീസിനെ അറിയിച്ചെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്​. കടയില്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ എത്തുന്ന സ്ത്രീകളുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുകയും ഇതുകാട്ടി ബ്ലാക്മെയില്‍ ചെയ്യുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്നും ഇത്തരത്തില്‍ പല പരാതികള്‍ തണ്ണിത്തോട് പൊലീസില്‍ മുമ്പും പലരും നല്‍കിയിട്ടുണ്ടെങ്കിലും ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും സി.പി.എം തണ്ണിത്തോട്, തേക്കുതോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെ ഇടപെടലാണ് കേസ് അട്ടിമറിക്കുന്നതെന്നും ബിജു ആരോപിച്ചു.

മരണം സംബന്ധിച്ച് പൊലീസി​െൻറ വീഴ്​ചയും യുവാവിനെതിരായ പരാതിയും അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി, സംസ്ഥാന, ജില്ല പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.

ഇപ്പോള്‍ അന്വേഷണം നിലച്ച മട്ടാണ്. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ സത്യഗ്രഹസമരത്തിന് പിന്തുണ നല്‍കുമെന്ന് ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി വി.എ. സൂരജ്, കോന്നി മണ്ഡലം പ്രസിഡൻറ്​ മനോജ് ജി.പിള്ള, തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ പി.ഡി. ശശിധരന്‍ എന്നിവർ അറിയിച്ചു.

Tags:    
News Summary - Family woman suicided will start Satyagraha allegations against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT