Posted On
date_range Updated On
date_range നാലംഗ കുടുംബം വെന്തുമരിച്ച സംഭവം: മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി
അങ്കമാലി: വീട്ടിലെ മുറിയിൽ തീപിടിത്തമുണ്ടായി നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തിൽ വഴിത്തിരിവ്. മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
അങ്കമാലി അങ്കാടിക്കടവിലെ വീട്ടിൽ ബിനീഷ് (45), ഭാര്യ അനുമോൾ മാത്യു (40), മക്കളായ ജൊവാന (എട്ട്), ജസ്വിൻ (അഞ്ച്) എന്നിവരാണ് മരിച്ചത്. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.
ജൂൺ എട്ടിന് പുലർച്ചെയാണ് സംഭവം. വീടിന്‍റെ താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയിൽ തീ പടരുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വെച്ചതോടെ പ്രദേശവാസികൾ എത്തുകയും തീ അണയ്ക്കുകയുമായിരുന്നു. എന്നാൽ, അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.